സ്വാതന്ത്ര ദിനത്തെ വരവേറ്റ് ബൈക്ക് റാലി നടത്തി

Posted on: August 15, 2015 11:59 am | Last updated: August 15, 2015 at 11:59 am
SHARE

കുന്നംകുളം: സ്വതന്ത്ര ദിനത്തെ വരവേറ്റ് കൊണ്ട് പുന്നയൂര്‍ക്കുളം പ്രതി‘ കോളേജിന്റെ നേതൃത്തത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു.കുന്നംകുളം ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പരിപാടി ഫഌഗോഫ് ചെയ്തു.ബൈക്ക് റാലിക്ക് പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഡിവൈഎസ്പി സ്വാതന്ത്ര ദിന സന്ദേശം നല്‍കി.ജീവനും ജീവിതവും നാടിന് സമര്‍പ്പിച്ച് നമ്മുക്ക് സ്വാതന്ത്രം നേടിയവരെ വരും തലമുറയിലെ കുട്ടികള്‍ക്ക് പരിജയപ്പെടുത്തേണ്ടത് നിങ്ങളാണെന്നും അവരെ മറക്കരുതെന്നും അദേഹം ഓര്‍മപ്പെടുത്തി.പുന്നയൂര്‍ക്കുളം സെന്ററില്‍ നിന്നും ആരം‘ിച്ച റാലി രാമരാജ വടക്കേകാട് റോഡ് വഴി കോളേജിലെത്തി സമാപിച്ചു.മുഴുവന്‍ വിദ്യാര്‍ഥികളും ഹെല്‍മറ്റ് ധരിച്ച് കൊണ്ട്് നടത്തിയ റാലിയില്‍പ്രിന്‍സിപ്പല്‍ ഉമ്മര്‍ മാസ്റ്റര്‍, എം ഡി വിഎന്‍ ബാപ്പുട്ടി സാഹിബ്,വടക്കേകാട് എസ് ഐ റെനീഷ് പങ്കെടുത്തു. പരിപാടിക്ക് നേതൃത്വം നല്‍കി.