വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Posted on: August 15, 2015 11:05 am | Last updated: August 15, 2015 at 11:05 am
SHARE

വളാഞ്ചേരി: എടയൂര്‍ പൂക്കാട്ടൂരി ഇല്ലത്ത്പടിയില്‍ നിന്നും 130 കുപ്പി വിദേശമദ്യ എകസൈസ് അധികൃതര്‍ പിടികൂടി. അരലിറ്റര്‍ കുപ്പികളാണ് പിടിച്ചെടുത്തത്. ഇത് മൊത്തം 65 ലിറ്റര്‍ വരും പ്രമുഖ ബ്രാന്റുകളില്‍പ്പെട്ട മദ്യമാണ് പിടികൂടിയവയില്‍ ഏറെയും. ഇതുമായി ബന്ധപ്പെട്ട് ഇല്ലത്ത്പടി തെക്കുംപള്ളിയാല്‍ ഉദയചന്ദ്രനെ കസറ്റഡിയിലെടുത്തു.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തന ഭാഗമായി മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ റാഫേലിന് മദ്യവില്‍പ്പന സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോ എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ്, കുറ്റിപ്പുറം റെയ്ഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. എക്‌സൈസ് നടത്തിയ പരിശോധനക്ക് നേതൃത്വം നല്‍കിയത് എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കായി ഉദയരാജന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്ന് 12 കുപ്പി മദ്യം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന 118 കൂപ്പി കണ്ടെത്തിയത്. ഓണാഘോഷത്തിന്റെ മറവില്‍ മേഖലയില്‍ മദ്യ വില്‍പ്പന നടത്താന്‍ എത്തിച്ചതാണ് മദ്യമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.