Connect with us

Kerala

ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കുക: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ ബഹുമാനിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഇന്ത്യയുടെ വളര്‍ച്ചയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ദേശീയ ചിഹ്നങ്ങളും പൈതൃകങ്ങളും സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ മുന്നോട്ട് വരണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കാന്തപുരം പറഞ്ഞു.
ചരിത്രത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും അതുവഴി സാംസ്‌കാരിക പൈതൃകം നിലനിര്‍ത്താനും പൗരന്മാര്‍ക്ക് കഴിയണം.
ദേശീയ ചിഹ്നങ്ങളും സാംസ്‌കാരിക പൈതൃകങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നവര്‍ ഈ ഊര്‍ജ്ജമാണ് നഷ്ടപ്പെടുത്തുന്നത്. ചരിത്ര ശേഷിപ്പുകളും ചിഹ്നങ്ങളും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് മുസ്‌ലിംകള്‍ക്കുള്ളത്. പരസ്പര സ്‌നേഹവും വിശ്വാസവും വളര്‍ത്തിയെടുക്കാനും രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും വിഭാഗീയ ചിന്തകള്‍ മാറ്റിവെച്ച് ഒന്നിച്ച് പങ്കാളികളാകാനും കാന്തപുരം അഭ്യര്‍ഥിച്ചു.

Latest