എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ്: സ്വാഗതസംഘം യോഗം 17ന്

Posted on: August 15, 2015 12:05 am | Last updated: August 15, 2015 at 12:05 am
SHARE

ssf flagകോഴിക്കോട്: ഈ മാസം 28, 29 തീയ്യതികളില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഭാരവാഹികളുടെ സമ്പൂര്‍ണയോഗം തിങ്കളാഴ്ച മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകീട്ട് നാലിന് സ്വാഗതസംഘം കണ്‍വീനര്‍ മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും.
ഇന്നലെ നടന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സമദ് സഖാഫി മായനാട് വിഷയാവതരണം നടത്തി. സംസ്ഥാന സാഹിത്യോത്സവ് പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. കെ അബ്ദുല്‍ കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു. പി ടി സി മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ടി ശിഹാബുദ്ദീന്‍ സഖാഫി, ഇയ്യാട് മുഹമ്മദ്, എന്‍ കെ ശംസുദ്ദീന്‍ പെരുവയല്‍, ഉമ്മര്‍ ഹാജി കാരന്തൂര്‍ പ്രസംഗിച്ചു. പി കെ സ്വലാഹുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതവും റഊഫ് സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here