മദ്‌റസാ വിദ്യാഭ്യാസ ശാക്തീകരണം: എസ് ഡി സി സംസ്ഥാനതല പര്യടനം 24ന് ആരംഭിക്കും

Posted on: August 15, 2015 12:02 am | Last updated: August 15, 2015 at 12:02 am
SHARE

കോഴിക്കോട്: സംസ്ഥാനത്ത് മദ്‌റസാ പ്രസ്ഥാനത്തിന് ശക്തി പകരാനും പുതിയ പഠന സംവിധാനങ്ങളിലൂടെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്‌റസകള്‍ സംഘടിപ്പിക്കാനുമായി സമസ്ത ഡവലപ്‌മെന്റ് കൗണ്‍സില്‍ (എസ് ഡി സി) സംസ്ഥാന പര്യടനം നടത്തുന്നു.
അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും പര്യടനം നടത്തും. പര്യടനത്തില്‍ എസ് ഡി സി ഫണ്ട് നേതാക്കള്‍ സ്വീകരിക്കും.
24ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കോഴിക്കോട്, നാദാപുരം, കൊയിലാണ്ടി, ഫറോക്ക്, മലപ്പുറം ജില്ലയിലെ മമ്പുറം, തിരൂര്‍, എടപ്പാള്‍.
25ന് തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് ജില്ലയില്‍ മാവൂര്‍, കൊടുവള്ളി, ബാലുശ്ശേരി, മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, പാലക്കാട് ജില്ലയിലെ പട്ടാമ്പി.
26ന് മാനന്തവാടി, കല്‍പ്പറ്റ, മീനങ്ങാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, മഞ്ചേരി, പുളിക്കല്‍, എടവണ്ണപ്പാറ. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, പാലക്കാട്, ആലത്തൂര്‍ എന്നിങ്ങനെ പര്യടനം നടക്കും.
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വി എം കോയ മാസ്റ്റര്‍, സി പി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, റഹ്മത്തുല്ല സഖാഫി എളമരം, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, മജീദ് കക്കാട്, ഇ യഅ്ഖൂബ് ഫൈസി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, അബ്ദുല്‍ കരീം നിസാമി, അലി ഫൈസി പര്യടന സംഘത്തിലുണ്ടാകും.