സ്വാതന്ത്ര്യദിനം: ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി

Posted on: August 14, 2015 9:50 pm | Last updated: August 14, 2015 at 9:50 pm
SHARE

കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിനിടയില്‍ മുംബൈ മോഡലില്‍ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ജില്ലയിലും സുരക്ഷ കര്‍ശനമാക്കി. ജില്ലയിലെ തീരദേശ പ്രദേശത്തെ നിരീക്ഷണം തീരദേശ പോലീസ് സി ഐ സി കെ സുനില്‍കുമാറിനാണ്. അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. റെയില്‍വേ സ്‌റ്റേഷനുകള്‍, കാസര്‍കോട് പുതിയ ബസ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, കെ എസ് ആര്‍ ടി സി പരിസരം, സിവില്‍ സ്‌റ്റേഷന്‍, തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡോഗ്‌സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.
പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡിലെ എസ് ഐ കുഞ്ഞികൃഷ്ണന്‍, സി പി ഒ കിഷോര്‍ കുമാര്‍, ബൈജു പി വി, ഡോഗ് സ്‌ക്വാഡിലെ ജിന്‍സി ജോസഫ്, യതീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.