ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന സെമിയില്‍

Posted on: August 14, 2015 8:56 pm | Last updated: August 15, 2015 at 12:22 am
SHARE

Saina-Nehwalജാക്കര്‍ത്ത: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമി ഫൈനലില്‍ കടന്നു. മുന്‍ ലോകചാമ്പ്യനായ ചൈനയുടെ യിഹാന്‍ വാംഗിനെ 21-15, 19-21, 21-19 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെടുത്തിയത്.

സൈമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനേത്രിയാണ് സൈനയുടെ എതിരാളി. സെമിയിലെത്തിയതോടെ സൈനക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മെഡല്‍ ഉറപ്പായി.