ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യ എ ടീമിന്

Posted on: August 14, 2015 7:07 pm | Last updated: August 14, 2015 at 7:07 pm
SHARE

india a teamചെന്നൈ: ഓസ്‌ട്രേലിയ എ ടീമിനെ നാല് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ എ ടീം ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം നേടി. 227 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 43.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഏഴാം വിക്കറ്റില്‍ ഗുര്‍കീത് സിംഗും മലയാളി താരം സഞ്ജു വി സാംസണും നടത്തിയ മികവുറ്റ ബാറ്റിംഗാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഗുര്‍കീത് 87 റണ്‍സും സഞ്ജു 24 റണ്‍സും നേടി പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 226 റണ്‍സെടുത്തത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടു. കരണ്‍ ശര്‍മ മൂന്നു വിക്കറ്റും, അക്ഷര്‍ പട്ടേല്‍ ഗുര്‍കീരത് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.