സംസ്ഥാനത്ത് കാന്‍സര്‍ പടരുന്നത് പഠിക്കാന്‍ വിദഗ്ധ സമിതി

Posted on: August 14, 2015 6:43 pm | Last updated: August 14, 2015 at 6:43 pm
SHARE

cancerകോഴിക്കോട്: സംസ്ഥാനത്ത് കാന്‍സര്‍ പടരുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുക, കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍ കണ്‍വീനറായ സമിതിയില്‍ ഡോ.വി പി ഗംഗാധരന്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശന്‍, ഡോ.പി ഗംഗാധരന്‍ (അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), ഡോ.ഏലിയാമ്മ മാത്യു(ആര്‍ സി സി), ഡോ.അജയ് കുമാര്‍ (കോഴിക്കോട് മെഡി.കോളേജ്), ഡോ.ശ്യാം സുന്ദര്‍ (കണ്‍സള്‍ട്ടന്റ്, ഹെല്‍ത്ത് സര്‍വീസസ്) എന്നിവര്‍ അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here