ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറലിന് ഹാജരാവാമെന്ന് സുപ്രീംകോടതി

Posted on: August 14, 2015 6:29 pm | Last updated: August 14, 2015 at 6:29 pm
SHARE

supreme courtന്യൂഡല്‍ഹി: മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാവുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ടി എന്‍ പ്രതാപന്‍ എം എല്‍ എ നല്‍കിയ ഹരജി കോടതി തള്ളി. സംസ്ഥാന സര്‍ക്കാറിനെതിരെ അറ്റോര്‍ണി ജനറല്‍ ഹാജരാവുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നായിരുന്നു പ്രതാപന്റെ വാദം.

അഭിഭാഷകന്‍ ഹാജരാവുന്നതിന് നിയമ തടസ്സമില്ലെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്നും കോടതി പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ഹാജരായതിനെ മുഖ്യമന്ത്രി അടക്കം നേരത്തെ വിമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here