അബുദാബി അവാര്‍ഡിന് 36,404 നാമനിര്‍ദേശം

Posted on: August 14, 2015 5:45 pm | Last updated: August 14, 2015 at 5:45 pm
SHARE

icon_thumbNailഅബുദാബി: പരമോന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തികളുടെ എണ്ണത്തില്‍ ഈ വര്‍ഷം സര്‍വകാല റെക്കോഡ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഈ വര്‍ഷമുണ്ടായത്. ഇതുവരെ 63 വ്യക്തികളെ തിരഞ്ഞെടുക്കാന്‍ 36,404 നാമനിര്‍ദേശ പത്രികയാണ് സമര്‍പ്പിച്ചത്. നവ സമൂഹം കെട്ടിപ്പടുക്കുന്നതിന് പിന്തുണനല്‍കിയ വ്യക്തികളെയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുക. കഴിഞ്ഞ 10 വര്‍ഷത്തെ അപേക്ഷിച്ച് 22,452 വര്‍ധനവാണ് ഈ വര്‍ഷം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ പ്രചാരനമാണ് ഈ വര്‍ഷം നടത്തിയത്. മേയ് 10 മുതല്‍ ജൂണ്‍ 27 വരെ ആയിരുന്നു പത്രിക സമര്‍പിക്കുവാനുള്ള സമയം. 2013 ല്‍ മൊത്തം 117 രാജ്യങ്ങളിലുള്ളവര്‍ അപേക്ഷിച്ചപ്പോള്‍ ഈ വര്‍ഷം 135 രാജ്യങ്ങളില്‍ നിന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചതെന്ന് അബുദാബി പുരസ്‌കാര കമ്മിറ്റി വക്താവ് പറഞ്ഞു.
അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കീഴിലാണ് അബുദാബി അവാര്‍ഡ് സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പൊതു പങ്കാളിത്തം വര്‍ധിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയും നാമനിര്‍ദ്ദേശ പത്രികയുടെ വര്‍ധനവുണ്ടായതായി സംഘാടകര്‍ പറഞ്ഞു. 2005ല്‍ തുടങ്ങിയ അബുദാബി അവാര്‍ഡ് ഇത് 10-ാമത്തെ വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പരിശ്രമിക്കുന്ന ആരെയും ലിംഗ-പ്രായ വിത്യാസമില്ലാതെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here