ഗാന്ധിയുടെ ചത്വരം പൂര്‍ത്തിയായി

Posted on: August 14, 2015 2:34 pm | Last updated: August 14, 2015 at 2:34 pm
SHARE

കൊപ്പം: ചളവറ സ്‌കൂള്‍ പറമ്പില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം നിര്‍മിച്ച ഗാന്ധിജിയുടെ ചത്വരം പണി പൂര്‍ത്തിയായി. നാളെ നാടിന് സമര്‍പ്പിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമര സേനാനി കെ കേശവന്‍നായര്‍ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും.
പൂര്‍ണ്ണമായും കോണ്‍ക്രീറ്റിലാണ് അര്‍ദ്ധകായ പ്രതിമയുടെ നിര്‍മാണം. ഒന്നര ലക്ഷം രൂപ ചെലവില്‍ ചളവറ പഞ്ചായത്താണ് പ്രതിമ നിര്‍മിച്ചതെന്ന് ശില്‍പി കൊപ്പം പുലാശ്ശേരി മഹേഷ് നാരായണന്‍ പറഞ്ഞു. രാധാമാധവം, ലെനിന്‍, കുതിരകള്‍, കഥകളി, കര്‍ണ്ണശപഥം കഥകളി, ബംഗളൂരുവില്‍ തീര്‍ത്ത മരമുത്തശ്ശി, വെള്ളിനേഴിയിലെ ഗാന്ധിപ്രതിമ എന്നിവ മഹേഷിന്റെ ശില്‍പ്പങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here