എം പി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു

Posted on: August 14, 2015 2:32 pm | Last updated: August 14, 2015 at 2:32 pm
SHARE

കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യ, വിദ്യാഭ്യാസ, പൊതുമേഖലകളിലെ വിവിധ പ്രവര്‍ത്തികള്‍ക്ക് എം.ഐ. ഷാനവാസ് എം.പി യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ജി.എച്ച്.എസ്.എസ് ചീരാല്‍, .ജി.എല്‍.പി.സ്‌കൂള്‍ നെടുംമ്പാല, ജി.എല്‍.പി.സ്‌കൂള്‍ കൈതക്കല്‍, ജി.യൂ.പി സ്‌കൂള്‍ ചെന്നലോട്, ദേവമാത എ.എല്‍.പി.സ്‌കൂള്‍ ആടിക്കൊല്ലി, സെന്റ്.തോമസ് ജി.എല്‍.പി.സ്‌കൂള്‍ നടവയല്‍, ജി.എല്‍.പി. സ്‌കൂള്‍ ചുളിക്ക, ജി.എം.എച്ച്.എസ്.എസ്. വെള്ളമുണ്ട, ജി.എച്ച്.എസ്.എസ്. മാനന്തവാടി, ജി.എല്‍.പി സ്‌കൂള്‍ പുളിഞ്ഞാല്‍, ജി.എച്ച്.എസ്.എസ്. തൃശിലേരി, ജി.എച്ച്.എസ്. കണിയാംമ്പറ്റ സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചു. മാനന്തവാടി ഗ്രാമപഞ്ചായത്തിലെ കുറുക്കന്‍മൂല പി.എച്ച്.സി ക്കും, മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ആശ്രയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനും ആംബുലന്‍സും, പുല്‍പ്പള്ളി, വേഗൂര്‍ പി.എച്ച്.സികള്‍ക്ക് രക്ത നിര്‍ണ്ണയത്തിലുള്ള അതിനൂതന ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും വിഗലാംഗരായ പന്ത്രണ്ടുപേര്‍ക്ക് മൂച്ചക്ക്ര വാഹനവും അനുവദിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ഗ്രിഹനൂരിലേക്ക് വൈദ്യുതിലൈന്‍ വലിക്കുന്നതിനായ് ഇരുപത് ലക്ഷം രൂപയും, പുല്‍പ്പള്ളി, പട്ടാണിക്കുപ്പ്, വാഴവറ്റ, വാളാട്, പള്ളിക്കല്‍, നിരവില്‍പ്പുഴ എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥപിക്കുന്നതിന് ഫണ്ടും അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here