Connect with us

Wayanad

ഇനി സര്‍ഗവസന്തത്തിന്റെ രണ്ട് രാപകലുകള്‍

Published

|

Last Updated

മീനങ്ങാടി: മീനങ്ങാടിയില്‍ സര്‍ഗാത്മക വസന്തമൊരുക്കി ഇനി രണ്ട് രാപകലുകള്‍ കലയും സാഹിത്യവും നിലക്കാത്ത പ്രവാഹമായി ഒഴുകും. കലാകൗമാരത്തിന്റെ തൂലികയില്‍ നിന്നുതിരുന്ന അക്ഷരക്കൂട്ടുകള്‍ അഗ്നിയായും വാക്കുകള്‍ പടവാളുകളായും മാറും. ഗാനങ്ങള്‍ ശ്രവണ സുന്ദരമായി മനസുകള്‍ക്ക് കുളിര്‍പകരുമ്പോള്‍ മൂല്യം നഷ്ടപ്പെടുന്ന മാപ്പിളകലകളുടെ തിരിച്ചുപിടിക്കലിനും കൂടി സാഹിത്യോത്സവ് വേദിയാകും.
22-ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തുടക്കം കുറിച്ച് ഇന്നലെ വൈകിട്ട് സമസ്ത ജില്ലാ സെക്രട്ടറി പതാക ഉയര്‍ത്തി. സാഹിത്യോത്സവിന്റെ 22 വര്‍ഷങ്ങളെ അനുസ്മരിപ്പിക്കുന്ന 22 പതാകകള്‍ പ്രധാന വേദിയായ മീനങ്ങാടി കമ്മ്യൂണിറ്റി ഹാള്‍(ഖുത്വുബുസ്സമാന്‍ നഗര്‍) പരിസരത്ത് നേതാക്കള്‍ ഉയര്‍ത്തി. തുടര്‍ന്ന് മര്‍കസുല്‍ഹുദ വിദ്യാര്‍ഥികളുടെ പ്രകീര്‍ത്തന കാവ്യങ്ങളും ബുര്‍ദ ആലാപനവും നടത്തി. എ പി ഇസ്മാഈല്‍ സഖാഫി പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, സെക്രട്ടറി സി ടി റസാഖ്,ഷരീഫ് കോളിച്ചാല്‍,ഫൈസല്‍ കുറ്റിക്കൈത തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് ഇല്‍യാസ് ഹുസൈന്‍ തങ്ങള്‍ ലക്ഷദ്വീപ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 105 ഇനങ്ങളില്‍ അഞ്ച് ഡിവിഷനുകളില്‍ നിന്നായി 500 പ്രതിഭകള്‍ മത്സരിക്കും. അഞ്ചു വേദികളില്‍ ഏഴ് വിഭാഗങ്ങള്‍ പങ്കെടുക്കും. ഇന്ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ നടക്കും. സ്റ്റേജിനങ്ങള്‍ രാവിലെ പത്തിന് ആരംഭിക്കും. വൈകിട്ട് മൂന്നിന് പ്രധാന വേദിയായ കമ്മ്യൂണിറ്റി ഹാളില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, ഫലാഹ് സെക്രട്ടറി കെ എസ് മുഹമ്മദ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദലി ഫൈസി, എസ് ജെ എം ജില്ലാ പ്രസിഡന്റ് കെ കെ മമ്മൂട്ടി മദനി, ഹംസ അഹ്‌സനി,എ പി ഇസ്മാഈല്‍ സഖാഫി സംബന്ധിക്കും. സ്വാതന്ത്യദിനമായ ശനിയാഴ്ച സാഹിത്യോത്സവിന്റെ അഞ്ചു വേദികള്‍ക്കും ധീരദേശാഭിമാനികളുടെ പേരാണ് നാമകരണം ചെയ്തിട്ടുള്ളത്.
മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്്‌ലിയാര്‍, കുഞ്ഞാലിമരക്കാര്‍, ടിപ്പുസുല്‍ത്താന്‍ എന്നിവരുടെ സ്മരണകള്‍ ഉയര്‍ത്തുന്നതാവും വേദികള്‍. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സംഗമത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്്്‌ലിയാര്‍, എം അബ്ദുര്‍റഹ്്്മാന്‍ മുസ്്‌ലിയാര്‍, എസ് വൈ എസ് നേതാക്കളായ ഉമര്‍ സഖാഫി കല്ലിയോട്, എസ് അബ്ദുല്ല, പി സി അബൂശദ്ദാദ്, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, മുഹമ്മദ് സഖാഫി ചെറുവേരി, ടി പി സലാം മുസ്്‌ലിയാര്‍, ഒ എം തരുവണ, ബശീര്‍ സഅദി, ജമാലുദ്ദീന്‍ സഅദി സംബന്ധിക്കും. റസാഖ് സി ടി സ്വാഗതവും എം വി ഫൈസല്‍ നന്ദിയും പറയും.

 

Latest