കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത തകര്‍ന്നു

Posted on: August 14, 2015 1:00 pm | Last updated: August 14, 2015 at 1:00 pm
SHARE

മുക്കം: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ മുത്തേരിയുടെയും നോര്‍ത്ത് കാരശ്ശേരിയുടെയും ഇടയില്‍ റോഡ് തകര്‍ന്നത് യാത്ര ദുരിതമായി . റോഡിന്റെ ദുരവസ്ഥ കാരണം അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റോഡിലെ ഗര്‍ത്തത്തില്‍ വീണ് ജീപ്പിന്റെ ടയര്‍ ഊരിത്തെറിച്ചു. ഡ്രൈവരുടെ അവസരത്തിനൊത്ത ഇടപെടല്‍ കാരണമാണ് അപകടം ഒഴിവാക്കാനായത്. നിറയെ യാത്രക്കാരുമായിപോകുകയായിരുന്നു ജീപ്പ്.
റോഡിലെ കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴിയുടെ ആഴം മനസ്സിലാകാതെ ഇരു ചക്ര വാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. ഒരു മാസം മുമ്പ് കൂമ്പാറ സ്വദേശി മുക്കം പോലീസ് സ്‌റ്റേഷന് സമീപം ബൈക്ക് മറിഞ്ഞ് മരണപ്പെട്ടിരുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകള്‍ ഓടാനും വിസമ്മതിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here