ഇ ടോയ്‌ലറ്റ് നോക്കുകുത്തിയായി

Posted on: August 14, 2015 12:59 pm | Last updated: August 14, 2015 at 12:59 pm
SHARE

ബാലുശ്ശേരി: ബസ്സ്റ്റാന്‍ഡിന് അലങ്കാരമായി ഒരു ഇ – ടോയ്‌ലറ്റ്. രണ്ടു വര്‍ഷം മുമ്പ് ബാലുശ്ശേരി സ്റ്റാന്‍ഡില്‍ സ്ഥാപിച്ച ഇ-ടോയ്‌ലറ്റാണ് നോക്കുകുത്തിയായി മാറിയത്. പുരുഷന്‍ കടലുണ്ടി എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. കെല്‍ട്രോണിനായിരുന്നു ചുമതല. പുതുമോടി മായുംമുമ്പെ ഇതിന്റെ പ്രവര്‍ത്തനവും നിലച്ചു. ശോച്യാവസ്ഥയിലായി കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ക്കുള്ള മോചനമായിരുന്നു ഇ-ടോയ്‌ലറ്റ്. 60ലേറെ ദീര്‍ഘ ദൂര ഹൃസ്വ ദൂര ബസുകള്‍ കയറി ഇറങ്ങുന്ന സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ബാഹുല്യം ഏറെയാണ്. കംഫര്‍ട്ട് സ്റ്റേഷനും ഇ-ടോയ്‌ലറ്റുമാണ് യാത്രക്കാര്‍ക്ക് ആശ്രയമെങ്കിലും ഇ-ടോയ്‌ലറ്റ് സ്റ്റാന്‍ഡില്‍ വഴിമുടക്കിയായി നില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here