ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 13 തീര്‍ഥാടകര്‍ മരിച്ചു

Posted on: August 14, 2015 10:33 am | Last updated: August 14, 2015 at 6:20 pm
SHARE

jharkhand-saraikela-kharsawan-map_650x400_71439521540ജംഷഡ്പുര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ജാര്‍ഖണ്ഡിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒഡീഷയിലെ പുരിയിലേയ്ക്ക് സംഘം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.