അന്താരാഷ്ട്ര യുവജന ദിനാഘോഷം

Posted on: August 14, 2015 10:06 am | Last updated: August 14, 2015 at 10:06 am
SHARE

വളാഞ്ചേരി: സാങ്കേതിക വിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്നതിനോടപ്പം സാമൂഹ്യ പ്രതിബന്ധതയും മൂല്യബോധവുമുള്ള ഒരു യുവജനത കൂടിയാവണം യുവതലമുറയെന്ന് എം പി അബ്ദു സമദ് സമദാനി എം എല്‍ എ പറഞ്ഞു. അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പുത്തനത്താണി സി പി എ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നെഹ്‌റു യുവ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കോളജിലെ സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നെഹ്‌റു യുവ കേന്ദ്രം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നുള്ള യൂത്ത് പാര്‍ലമെന്റില്‍ പി എസ് എം ഒ കോളജിലെ റിട്ടേര്‍ഡ് പ്രൊഫസര്‍ എ പി അബ്ദുവഹാബ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റിനെക്കുറിച്ചും എക്‌സൈസ് വകുപ്പിലെ അസിസ്റ്റന്റ് ലൈസണ്‍ ഓഫീസര്‍ പി ടി വര്‍ഗീസ് ലഹരി വിമുക്ത യുവ കേരളം എന്ന വിഷയത്തിലും ക്ലാസടെുത്തു. സി പി എ കോളജ് പ്രിന്‍സിപ്പല്‍ സി പി മുഹമ്മദ് കുട്ടി, കോളജ് ചെയര്‍മാന്‍ സി പി അബ്ദുര്‍റഹ്മാന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ റിട്ടേര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ പി എ റശീദ്, കോളജ് അഡിമിനിസ്‌ട്രേറ്റര്‍ കെ വി ശിവദാസ്, മഹറൂഫ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here