Connect with us

Malappuram

ചേനപ്പാടി ആദിവാസികളുടെ വീട് നിര്‍മാണത്തില്‍ ക്രമക്കേട്‌

Published

|

Last Updated

കാളികാവ്;ചേനപ്പാടി ആദിവാസികള്‍ക്കായി നിര്‍മിക്കുന്ന വീട് പണിയില്‍ വന്‍ ക്രമക്കേടെന്ന് പരാതി.
ചോക്കാട് പഞ്ചായത്തിലെ പരുത്തിപ്പെറ്റയിലെ ഒമ്പത് കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കുന്നത്. മൂന്നര ലക്ഷം വീതമാണ് ഓരോ വീടിനും ചെലവഴിക്കുന്നത്. എന്നാല്‍ വീടിന്റെ തറ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുള്ളതായാണ് ആരോപണം. ഇതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ബൈല്‍റ്റ് അടക്കം മുകളിലേക്ക് ഒന്നര അടി ഉയരവും താഴേക്ക് ഒന്നര അടിയും ഉണ്ടാവുമെന്നാണ് പ്രവൃത്തി ഏറ്റെടുത്തവര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ തറ കീറിയത് അര അടി പോലും താഴ്ചയില്ലാതെയാണെന്നാണ് പരാതി. നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ നേരിട്ടാണ് വീടുകളുടെ നിര്‍മാണ കരാര്‍ ബിനാമിയായി ഏറ്റെടുത്തിരിക്കുന്നതെന്നും ആരോപണമുണ്ട്. എടക്കരയിലെ ഏരു സ്വകാര്യ ഏജന്‍സി മുഖേനയാണ് വീട് നിര്‍മിക്കുന്നത്. മൂന്നര ലക്ഷത്തില്‍ 52,000 രൂപ വീതം ഓരോ കുടുംബത്തില്‍ നിന്നും ഇതിനോടകം ബന്ധപ്പെട്ടവര്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് വീട് പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ചേനപ്പാടി ആദിവാസികളെ ഏറെ നരകയാതന അനുഭവിപ്പിച്ചാണ് അധികൃതര്‍ അടുത്തിടെ ഇവര്‍ക്ക് സ്വന്തമായി ഭൂമി അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള വീട് നിര്‍മാണമാണ് നടക്കുന്നതെങ്കില്‍ ആ വീടുകള്‍ക്ക് അധികം ആയുസ്സുണ്ടാവില്ലെന്നാണ് പറയപ്പെടുന്നത്.

Latest