പോണ്ടിച്ചേരി സര്‍വ്വകലാശാല വി.സി അവധിയില്‍ പ്രവേശിച്ചു

Posted on: August 14, 2015 10:02 am | Last updated: August 14, 2015 at 6:20 pm
SHARE

chandra1പോണ്ടിച്ചേരി: പി എച്ച് ഡി പ്രബന്ധം കോപ്പിയടിച്ചതെന്നടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചന്ദ്രാ കൃഷ്ണമൂര്‍ത്തി അവധിയില്‍ പ്രവേശിച്ചു. വിസിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ ഇന്നലെ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. വി സിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 27 മുതല്‍ മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here