Connect with us

International

മ്യാന്‍മറില്‍ പാര്‍ട്ടി ആസ്ഥാനത്ത് സൈനിക റെയ്ഡ്‌

Published

|

Last Updated

യാംഗൂണ്‍: മ്യാന്‍മറിലെ സമുന്നതരായ രണ്ട് രാഷ്ട്രീയ നേതാക്കളെ അവരുടെ ഓഫീസുകളില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. സുരക്ഷാ സൈന്യം ഭരണകക്ഷിയായ യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി(യു എസ് ഡി പി)യുടെ ആസ്ഥാനത്ത് പ്രവേശിച്ച വാര്‍ത്തകള്‍ക്കിടെയാണ് ഇത്. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സൈന്യം പാര്‍ട്ടി ആസ്ഥാനത്തെത്തി നേതാക്കളെ പുറത്ത് പോകുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു. നവംബര്‍ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു ഈ സമയത്ത് പാര്‍ട്ടി ആസ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യു എസ് ഡി പിയുടെ നിയന്ത്രണം പിടിച്ചടക്കാന്‍ വേണ്ടി സൈന്യവും പാര്‍ട്ടി ഭരണാധികാരികളും നടക്കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ് മ്യാന്‍മറില്‍ പൊതുതിരഞ്ഞെടുപ്പ് വരുന്നത്. സൈന്യം പാര്‍ട്ടി ആസ്ഥാനത്ത് റെയ്ഡ് നടത്തുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് തെയ്ന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തുള്ളവരെ പുറത്തേക്ക് പോകാനോ പുറത്ത് നിന്നുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കാനോ സൈന്യം അനുവദിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.