പങ്കാളികളായ വ്യാപാരികളെ ആദരിച്ചു

Posted on: August 13, 2015 8:28 pm | Last updated: August 13, 2015 at 10:31 pm
SHARE

ദുബൈ: ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പി ജെ എസ് സി (ഡി ഐ)യുടെ ഉപ വിഭാഗവും യു എ ഇ യിലെ മുന്‍നിര ഡയറി ബ്രാന്‍ഡുമായ മാര്‍മം ഡയറി ഫാം, ഈയിടെ യു എ ഇയിലെ വ്യാപാരികളെ ആദരിച്ചു. നിരന്തരമായി വിവിധ വില്‍പന സംരംഭങ്ങളില്‍ പങ്കാളിത്തം വഹിച്ചതിനാണിത്.
വിവിധ നിലകളില്‍ പങ്കാളികളായ വ്യാപാരികള്‍ക്ക് നന്ദി അറിയിക്കാന്‍ പ്രശംസാപത്രം നല്‍കുകയുണ്ടായി. മാര്‍മം ജനറല്‍ മാനേജര്‍ റോജര്‍ ഗബ്രിയേലാണ് പ്രശംസാപത്രം വിതരണം ചെയ്തത്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്നിഹിതരായി. ഭാവിയിലും വ്യാപാരികളെ ആദരിക്കാന്‍ കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.