കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് മോദി

Posted on: August 13, 2015 8:01 pm | Last updated: August 14, 2015 at 12:56 pm
SHARE

modiന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ ഡി എ സര്‍ക്കാര്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കുടുംബത്തെ മാത്രം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ലിമെന്റില്‍ കാണിക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ കോണ്‍ഗ്രസിന്റെ ഈ പ്രവൃത്തികളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടും. കോണ്‍ഗ്രസിന്റെ ഈ പ്രവൃത്തികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും. രാജ്യത്തിന്റെ വളര്‍ച്ചയെ തടയാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here