Connect with us

National

വീണ്ടും സ്തംഭനം: സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാപം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് അടിന്തര പ്രമേയത്തില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് ഇന്നും തടസ്സപ്പെട്ടത്. കോണ്‍ഗ്രസ് എം പി മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണ് അടിയന്തര പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടത്.

സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ കോണ്‍ഗ്രസും ഇടതു പക്ഷവും സഭയില്‍ നിന്നും ഇറങ്ങിപോവുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രവൃത്തി ജനാധിപത്യ വിരുദ്ധമാണെന്നാരോപിച്ച് എന്‍ ഡി എ യും പ്രതിഷേധിച്ചതോടെ സഭയില്‍ ഒരേ സമയം ഭരണ പക്ഷവും പ്രതിപക്ഷവും പ്രതിഷേധ പ്രകടനം നടത്തുന്ന അപൂര്‍വ്വ കാഴ്ചയുണ്ടായി.

അതേസമയം വ്യാപം, ലളിത് മോഡി വിഷയത്തില്‍ രാജ്യസഭയും കലുഷിതമായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ 12 വരെ നിര്‍ത്തിവെച്ചു. പിന്നീട് ചേര്‍ന്ന സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിനമാണ് ഇന്ന്.

90 മണിക്കൂര്‍ ചേരേണ്ട സഭ പ്രതിപക്ഷ ബഹളം മൂലം ആകെ ചേര്‍ന്നത് 8 മണിക്കൂര്‍ മാത്രമാണ്.

Latest