Connect with us

Kerala

ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്തെന്നും സുപ്രീംകോടതി ചോദിച്ചു. മദ്യലഭ്യത കുറയുന്നതിന് അനുസരിച്ച് ഉപഭോഗവും കുറയില്ലേ, ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്കു സര്‍ക്കാരിനെ നയിച്ചത്. നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു.

മദ്യം വീട്ടില്‍ വാങ്ങി വച്ച് കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ വീട്ടില്‍ വച്ച് കഴിക്കുന്നതിനെ അസംബന്ധമെന്ന് പറയാനാകില്ലെ. സുപ്രീംകോടതി പറഞ്ഞു. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതോടെ പുകവലി കുറഞ്ഞതിനെയാണ് മദ്യം നിരോധിക്കാനുള്ള തീരുമാനത്തെ സുപ്രീംകോടതി ഉപമിച്ചത്. മദ്യക്കടകളിലെ നീണ്ട ക്യൂ യുവാക്കളെ മദ്യം വാങ്ങുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി.

Latest