Connect with us

National

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Published

|

Last Updated

മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാര ദിനത്തിലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഡോളറിനെതിരെ 23 പൈസ നഷ്ടത്തില്‍ 65 രൂപയായാണ് മൂല്യമിടിഞ്ഞത്. 2013 സപ്തംബറിനുശേഷം ഇത്രയും മൂല്യമിടിയുന്നത് ഇതാദ്യമാണ്. ചൈന കറന്‍സി മൂല്യം കുറച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഡോളറിനു മൂല്യം ഉയര്‍ന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്നലെമാത്രം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ 59 പൈസയാണ് ഇടിവുണ്ടായത്.

കഴിഞ്ഞ ദിവസം യുവാന്റെ വിനിമയ മൂല്യം 1.9% ഇടിച്ച ചൈനീസ് കേന്ദ്ര ബാങ്ക് ഇന്നലെ 1.6% വീണ്ടും കുറച്ചു. ചൈനയില്‍ ഡോളറിന് 6.45 യുവാന്‍ ആയും രാജ്യാന്തര വിപണിയില്‍ ഡോളറിന് 6.6 യുവാന്‍ ആയും ഇന്നലെ മൂല്യം താഴ്ന്നു. 2011നു ശേഷം യുവാന്റെ ഏറ്റവും താഴ്ന്ന നിലയാണിത്. കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തിയതിനെതുടര്‍ന്നാണ് ചൈനീസ് കേന്ദ്ര ബാങ്ക് ചൊവ്വാഴ്ച യുവാന്റെ മൂല്യം 1.9 ശതമാനം ഇടിച്ചത്. ബുധനാഴ്ച 1.6 ശതമാനമാനവും വ്യാഴാഴ്ച 1.11 ശതമാനവും മൂല്യമിടിച്ചു. ഡോളറിനെതിരെ 6.4010 ആണ് നിലവില്‍ യുവാന്റെ മൂല്യം.