ചാവക്കാട് കൊലപാതകം: മുഖ്യ പ്രതി അന്‍സാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Posted on: August 13, 2015 2:02 pm | Last updated: August 14, 2015 at 12:56 pm
SHARE
ഹനീഫ
ഹനീഫ

തൃശ്ശൂര്‍: ചാവക്കാട് ഹനീഫ കൊലപാതക കേസ് മുഖ്യ പ്രതി അന്‍സാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പുത്തന്‍ കടപ്പുറത്തെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അന്‍സാറിനായി പോലീസ് നാടൊട്ടുക്ക് തിരച്ചില്‍ നടത്തിയിരുന്നു. അതിനിടയിലാണ് സ്വന്തം വീട്ടില്‍ വെച്ച് നാട്ടുകാര്‍ അന്‍സാറിനെ പിടികൂടിയത്.

ഹനീഫ വധക്കേസ് അന്വേഷിച്ചിരുന്ന ചാവക്കാട് സി ഐ അബ്ദുല്‍ മുനീറിനെ കേസ് ഇഴക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സ്ഥലം മാറ്റി. ഹനീഫയുടെ കുടുംബം മുനീറിനെ സ്ഥലം മാറ്റണമെന്ന് ആഴശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here