Connect with us

International

ചൈനയില്‍ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 44 ആയി

Published

|

Last Updated

ടിയാന്‍ജിന്‍്:  വടക്കന്‍ ചൈനയിലെ തുറമുഖ പട്ടണമായ ടിയാന്‍ജിനില്‍ വെയര്‍ഹൗസിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 400ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ 32 പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 11.30നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് തുറമുഖം താല്‍കാലികമായി അടച്ചു.
വെയര്‍ഹൗസിന് സമീപമുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനം മൂലം സ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനാല ചില്ലുകള്‍ ചിന്നിച്ചിതറി. ആകാശത്ത് 100 മീറ്റര്‍ വരെ ഉയരത്തില്‍ തീഗോളം ഉയര്‍ന്നു.
ചൈനയില്‍ വെയര്‍ഹൗസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

Latest