ആനവേട്ട: മൂന്ന് ആനകളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

Posted on: August 13, 2015 10:47 am | Last updated: August 14, 2015 at 12:55 pm
SHARE

elephant-graveyard

അതിരപ്പള്ളി: ഇടമലയാര്‍ ആനവേട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ അതിരപ്പള്ളി ഫോറസ്റ്റ് റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ മൂന്നു ആനകളുടെ അവശിഷ്ടങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 11 ആനകളുടെ അവശിഷ്ടങ്ങളാണ് അന്വേഷണസംഘം കണ്ടെടുത്തത്.

ബുധനാഴ്ചയും കരിമ്പാനിഅതിരപ്പള്ളി റേഞ്ചില്‍ എക്കക്കുഴിയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് ആനകളുടെ അവശിഷ്ടം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പുത്തന്‍പുരയില്‍ എല്‍ദോസ്, ആണ്ടിക്കുഞ്ഞ് , അജേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ അതിരപ്പിള്ളിവാഴച്ചാല്‍ വനമേഖലകളില്‍നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here