കാശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു: എട്ട് പേര്‍ക്ക് പരിക്ക്

Posted on: August 13, 2015 9:46 am | Last updated: August 14, 2015 at 12:55 pm
SHARE

shopian-grenade-blast_650x400_41439434363

ജമ്മു: കാശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ക്ക് പരിക്ക്. രാവിലെ 6.30ന് ഷോപിയാനിലെ പള്ളിക്ക് സമീപമാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പള്ളിയില്‍ നിന്നും സുബഹി നിസ്‌ക്കാരം കഴിഞ്ഞ് വിശ്വാസികള്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്.
പള്ളിയില്‍ ചെരുപ്പുകല്‍ വെക്കുന്നിടത്ത് കണ്ടെത്തിയ ഗ്രനേഡ് ഗ്ലാസ്സ് കശ്ണമാണെന്ന് കരുതി നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പള്ളി കൊമ്പൗണ്ടിന് പുറത്ത് പരിശോധന നടത്തിയ പോലീസ് മറ്റൊരു ഗ്രനേഡും കണ്ടെത്തി.
വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തെ കുറിച്ച് പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.