പ്രകാശ് നഞ്ചപ്പക്ക് ഒളിമ്പിക്‌സ് യോഗ്യത

Posted on: August 13, 2015 5:35 am | Last updated: August 13, 2015 at 12:36 am
SHARE

Prakash-Nanjappaഗബാല: ഇന്ത്യന്‍ ഷൂട്ടര്‍ പ്രകാശ് നഞ്ചപ്പക്ക് ഒളിമ്പിക്‌സ് യോഗ്യത. അസര്‍ബെയ്ജാനില്‍ നടക്കുന്ന ഐ എസ് എസ് എഫ് ലോകകപ്പില്‍ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ എട്ടാമതെത്തിയതോടെയാണ് യോഗ്യത ഉറപ്പാക്കിയത്. 2016 റിയോ ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പിച്ച ആറാമത്തെ ഇന്ത്യന്‍ ഷൂട്ടറാണ് 39 കാരനായ നഞ്ചപ്പ. ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, അപൂര്‍വി ചന്ദേല, ഗുര്‍പ്രീത് സിംഗ്, ജിതു റായ് എന്നിവരാണ് യോഗ്യതനേടിയ മറ്റു താരങ്ങള്‍. ലോകകപ്പില്‍ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജിതു റായ് നാലാമതെത്തി.