മര്‍കസ് അലുംനി കണ്‍വെന്‍ഷന്‍ 15ന്

Posted on: August 13, 2015 4:57 am | Last updated: August 12, 2015 at 11:58 pm
SHARE

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് അലുംനി കണ്‍വെന്‍ഷന്‍ ഈ മാസം 15ന് മര്‍കസ് റൈഹാന്‍ വാലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന അലുംനി കൗണ്‍സില്‍ രൂപവത്കരണം, അലുംനി മെമ്പര്‍ഷിപ്പ് റജിസ്‌ട്രേഷന്‍, ജി സി സി പരിപാടികള്‍ എന്നി പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ഒസ്‌മോ, ഒസ്മാക്, ബോര്‍ഡിംഗ്, ഐ ടി ഐ, ഹൈസ്‌കൂള്‍, ആര്‍ട്‌സ് കോളജ്, ശരീഅത്ത് കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍ സംബന്ധിക്കും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയറക്ടര്‍ എം എ എച്ച് അസ്ഹരി പങ്കെടുക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അക്ബര്‍ ബാദുഷ സഖാഫി: 9846311177, സി പി ഉബൈദ് അലി: 9539048101, ബഷീര്‍ പാലാഴി: 9656534444, മൂസ: 9656534444, അബ്ദുര്‍റഹ്മാന്‍ എടുക്കുനി: 9946443278.