പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഔദ്യോഗിക പ്രഖ്യാപനമായി

Posted on: August 12, 2015 11:35 pm | Last updated: August 12, 2015 at 11:35 pm
SHARE

modiദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രഖ്യാപനം വന്നത്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ക്ഷണ പ്രകാരം 16,17 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ യില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നാണ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെയും സന്ദര്‍ശിക്കും. ഊര്‍ജം, വാണിജ്യം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഉപയകക്ഷി ചര്‍ച്ചയുണ്ടാകും. ഇതിന് പുറമെ ഒരു തൊഴിലാളി കേന്ദ്രം സന്ദര്‍ശിക്കുമെന്നും 17ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പൊതു സ്വീകരണത്തില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.