ഗ്യാലക്‌സി നോട്ട് 5 അടുത്ത ആഴ്ച യു എ ഇ വിപണിയില്‍ എത്തും

Posted on: August 12, 2015 10:44 pm | Last updated: August 12, 2015 at 10:44 pm
SHARE

&MaxW=640&imageVersion=default&AR-150819819ദുബൈ: ഗ്യാലക്‌സി നോട്ട് 5 അടുത്ത ആഴ്ച യു എ ഇ വിപണിയില്‍ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയാവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന നോട്ട് 5 എത്തുക. കൂടുതല്‍ ചലനാത്മകവും ശക്തവും കൊണ്ടുനടക്കാന്‍ അനായാസേന സാധിക്കുന്നതുമാണിത്. വ്യാഴാഴ്ചയാണ് നോട്ട് 5 ന്റെ വിതരണം ന്യൂയോര്‍ക്കില്‍ നടന്നത്. അതിവേഗം യു എ ഇയിലേക്കും നോട്ട് 5 വരുന്നൂവെന്നത് രാജ്യത്തെ കമ്പോളത്തിന്റെ രാജ്യാന്തര നിലവാരമാണ് വ്യക്തമാക്കുന്നത്. അതേ സമയം പുതിയ ഉത്പന്നത്തിന്റെ ഗുണങ്ങളെക്കുറിച്ച് നിര്‍മാതാക്കളായ സാംസങ് കൂടുതല്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഫാബ്ലറ്റ് വിഭാഗത്തില്‍ ഉള്‍പെടുന്ന പുതിയ ഉത്പന്നത്തിന് കമ്പോളത്തില്‍ വന്‍ മത്സരം നേരിടേണ്ടിവരുമെന്ന തിരിച്ചറിവാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കുന്നതെന്നാണ് കമ്പോള വിദഗ്ധരുടെ നിഗമനം. അടുത്തകാലത്തായി വിപണിയില്‍ എത്തിയ സാംസങിന്റെ നോട്ട് 4ഉം എഡ്ജും മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചിരുന്നു. ഗ്യാലക്‌സി ടാബ് എസ് 2 ആണ് യു എ ഇ കമ്പോളത്തില്‍ ലഭിക്കുന്ന ഏറ്റവും കനം കുറഞ്ഞ ടാബ് ലറ്റ്.