Connect with us

National

പോലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിന് മന്ത്രി മകന് പിഴ വിധിച്ചു

Published

|

Last Updated

മുംബൈ; പോലീസ് ഓഫീസറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതിന് മഹാരാഷ്ട്രയില്‍ മന്ത്രിയുടെ മകന് 1000 രൂപ പിഴ വിധിച്ചു. ഗതാഗത വകുപ്പ് മന്ത്രി ദിവാകര്‍ റൗത്താണ് മകന്‍ ഉമേശിനോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഉമേഷ് മദ്യപിച്ച് വാഹം ഓടിച്ചെന്ന് സംശയിച്ച് പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് വാഗ്വാദം ഉണ്ടായത്. മദ്യപിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധന നടത്തുന്നതിനിടെ ഉമേഷ് തട്ടിക്കയറുകയായിരുന്നു. ഒരു ഇന്‍സ്‌പെക്ടര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇക്കാര്യം അറിഞ്ഞ മന്ത്രി മകന് പിഴ വിധിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് പിഴ.
പോലീസ് അവരുടെ ജോലിയാണ് ചെയ്തത്. ആരെങ്കിലും റോഡ് നിയമം തെറ്റിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതും പിഴ വിധിക്കുന്നതും പോലീസിന്റെ ഉത്തരവാദിത്തമാണ്. മന്ത്രിയുടെ മകന് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.

Latest