ബോക്കോ ഹറാമിന് പുതിയ തലവന്‍ സ്ഥാനമേറ്റു

Posted on: August 12, 2015 6:25 pm | Last updated: August 12, 2015 at 6:25 pm

bokoharamഅബൂജ: നൈജീരിയയിലെ തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാമിന് പുതിയ തലവന്‍ സ്ഥാനമേറ്റതായി റിപ്പോര്‍ട്ട്. ഛാഡ് പ്രസിഡന്റായ ഇദ്രീസ് ദെബി ആണ് ഇക്കാര്യം പുറത്തുവിട്ടത്. മുഹമ്മദ് ദാവൂദ് ആണ് പുതിയ തലവന്‍. അതേസമയം നിലവിലെ തലവനായ അബൂബക്കര്‍ ശൈഖിന് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. സ്ഥാനമാറ്റത്തിന്റെ കാരണമെന്താണെന്ന് വെളിപ്പെടുത്താന്‍ ഛാഡ് പ്രസിഡന്റ് തയ്യാറായില്ല.

ദാവൂദ് ആണ് നിലവില്‍ സൈന്യവുമായി തീവ്രവാദ സംഘടനയുടെ നിലപാടുകള്‍ ആശയവിനിമയം നടത്തുന്നത്. അതേസമയം പുതിയ തലവനെ സംബന്ധിച്ച ഛാഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ വിശ്വാസയോഗ്യമല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.