പഞ്ചായത്ത് വിഭജനം: കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Posted on: August 12, 2015 5:59 pm | Last updated: August 12, 2015 at 11:41 pm
SHARE

oommenchandiകൊച്ചി: പഞ്ചായത്ത് വിഭജനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച്ച ഹരജി പരിഗണിക്കും. പഞ്ചായത്ത് വിഭജനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 40ല്‍ അധികം ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിഭജനം റദ്ദാക്കി വിധി പറഞ്ഞത്.

ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ വില്ലേജുകളെ വിഭജിക്കാവൂ എന്നാണ് ഭരണഘടനയിലെ 243(ജി) അനുച്ഛേദം പറയുന്നത്. എന്നാല്‍ പഞ്ചായത്ത് വിഭജനത്തില്‍ സര്‍ക്കാര്‍ ഈ മാനദണ്ഡം പാലിച്ചില്ലെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്.