നിസാമിന്റെ കുറ്റവിമുക്ത ഹരജി തള്ളി

Posted on: August 12, 2015 2:27 pm | Last updated: August 12, 2015 at 4:44 pm
SHARE

nisam newതൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ വ്യവസായി നിസാം നല്‍കിയ ഹരജി തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. നിസാമിനെ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. നിസാം കുറ്റം നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

ജനുവരി 29നാണ് തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം കാറിടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here