എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: August 12, 2015 4:27 pm | Last updated: August 12, 2015 at 4:27 pm
SHARE

sfiതിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ച് എസ് എഫ് ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. പിന്നീട് ഗ്രനേഡും ജലപീരങ്കിലും പ്രയോഗിച്ചു.

ലാത്തിച്ചാര്‍ജില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. അതിനിടെ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ വി ശിവന്‍കുട്ടി എം എല്‍ എ സ്ഥലത്തെത്തി പോലീസുമായി ചര്‍ച്ച നടത്തി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി അറിയിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here