Connect with us

National

ബീഹാര്‍: ബി ജെ പി വിരുദ്ധ മുന്നണി സീറ്റ് ധാരണയായി

Published

|

Last Updated

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ സഖ്യം സീറ്റ് ധാരണയിലെത്തി. കെയുള്ള 243 സീറ്റില്‍ ജെ ഡി യുവും ആര്‍ ജെ ഡിയും 100 സീറ്റില്‍ വീതം മല്‍സരിക്കും. കോണ്‍ഗ്രസ് 40 സീറ്റില്‍ മല്‍സരിക്കും. മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ്‌കുമാറാണ് ഇക്കാര്യമറിയിച്ചത്.

എന്‍ സി പി, ഐ എന്‍ എല്‍ ഡി പാര്‍ട്ടികള്‍ കൂടി സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. ആഗസ്റ്റ് 30ന് പാറ്റ്‌ന ഗാന്ധി മൈതാനിയില്‍ സ്വാഭിമാന്‍ റാലി നടത്തുമെന്നും ലാലു അറിയിച്ചു.

Latest