എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

Posted on: August 12, 2015 12:22 pm | Last updated: August 12, 2015 at 12:22 pm
SHARE

കോയമ്പത്തൂര്‍: തമിഴ്‌നാട് സര്‍ക്കാര്‍ വായുമണ്ഡലത്തിന്റെ ആപേക്ഷിക സ്വഭാവം നിരീക്ഷിക്കാന്‍ നഗരത്തില്‍ രണ്ട് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.
അവിനാശി റോഡ്,കുറി ച്ചി എന്നിവിടങ്ങളിലാണ് നാലു കോടി രൂപയില്‍ ഓട്ടോമാറ്റിക് സെന്‍സറുകളോടെ രാവും പകലും പ്രവര്‍ത്തിക്കുന്നു വായു മണ്ഡല നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും കേന്ദ്രത്തില്‍ തല്‍സമയം ലഭ്യമാകും.അവിനാശി റോഡിലെ കേന്ദ്രത്തില്‍ വാഹനങ്ങള്‍ കാരണം വായു മണ്ഡലത്തിലുണ്ടാകുന്ന മലിനീരണവും കുറി ച്ചിയിലേതില്‍ വ്യവസായശാലകളിലൂടെയുണ്ടാകുന്ന മലിനീകരണവും നിരീക്ഷി ച്ചറിയും.മൂന്നു മാസത്തിനകം തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേന്ദ്രങ്ങളുടെ പണി പൂര്‍ത്തിയാക്കും. ഇവയുടെ നടത്തിപ്പിന് ബോര്‍ഡ് പരിസ്ഥിതി സെല്ലോടു കൂടിയ സാങ്കേതിക സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തും.. ഈ സ്ഥാപനങ്ങള്‍ക്ക് പഠനം, ഗവേഷണം എന്നിവയ്ക്ക് കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കണം.ഇങ്ങിനെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗി ച്ച് പരിസ്ഥിതി മലിനീകരണം തടയാന്‍ ബോര്‍ഡ് നടപടിയെടുക്കും. ഇപ്പോള്‍ കലക്ടറേറ്റ്, കുറിച്ചി, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൊന്നയ്യരാജപുരത്തെ ലാബ് എന്നിവിടങ്ങളില്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗി ച്ച് അന്തരീക്ഷ മലിനീകരണം കണക്കാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here