Connect with us

Malappuram

സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഇത്തവണ മൈ ലീഡറില്‍

Published

|

Last Updated

മലപ്പുറം: ഈ വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കടലാസുരഹിതമായി നടത്താന്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പി പി നീലകണ്ഠന്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മഞ്ചേരി ജി ബി എച്ച് എസ് എസിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി കെ ശമീലും കൂട്ടുകാരും നിര്‍മിച്ച് മൈ ലീഡര്‍ എന്ന് പേരിട്ടിട്ടുള്ള ഓഫ്‌ലൈന്‍ വെബ് അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ജില്ലയിലെ നാലു ഡി ഇ ഒ മാര്‍ക്കും പതിനേഴ് എ ഇ ഒ മാര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. ലിങ്ക് ലഭിച്ചിട്ടില്ലാത്ത സ്‌കൂളുകള്‍ ഐ ടി @ സ്‌കൂളുമായി ബന്ധപ്പെടുകയോ ംംം.ംലയഹീൗറ.ശി/ാ്യഹലമറലൃ എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ വേണം. സൗജന്യവും, സുരക്ഷിതം ഉറപ്പാക്കാന്‍ വേണ്ടി പാസ്‌വേഡ് ഉപയോഗിക്കാവുന്നതും കമ്പ്യൂട്ടര്‍ ഓഫ് ചെയ്താലും ഡാറ്റ നഷ്ടമാകാത്തതും എല്ലാ ഓപറേറ്റിംഗ് സിസ്റ്റത്തിലും ഉപയോഗിക്കാവുന്നതുമാണ്. സ്ഥാനാര്‍ഥികളെ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുക, എഡിറ്റ് ചെയ്യുക, ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്യാം. സ്ഥാനാര്‍ഥികളുടെ ചിത്രമോ ചിത്രത്തിന് പകരം ചിഹ്നമോ ഉള്‍പ്പെടുത്താം. നോട്ട രേഖപ്പെടുത്താനും അവസരമുണ്ട്. വോട്ട് ചെയ്താല്‍ ബീപ് ശബ്ദം ഉണ്ടാക്കുന്നു. കുട്ടികളുടെ മുമ്പില്‍ പരിചയപ്പെടുത്താനും വിശ്വാസ്യത ഉറപ്പ് വരുത്താനും വേണമെങ്കില്‍ ട്രയല്‍ വോട്ട് ചെയ്യിക്കാനും ആ വോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഒപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് രണ്ട് ക്ലിക്കില്‍ ഒതുങ്ങുന്നു. ആകെ എത്ര പേര്‍ വോട്ട് ചെയ്തു എന്നറിയാമെങ്കിലും ആര്, ആര്‍ക്ക് വോട്ട് ചെയ്തു എന്നറിയാന്‍ കഴിയില്ല. ഒരാള്‍ വോട്ട് ചെയ്താല്‍ കുറച്ച് സമയത്തിന് ശേഷമേ അടുത്ത വോട്ട് ചെയ്യാന്‍ സാധിക്കൂ. അത് കൊണ്ട് തന്നെ ഒരാള്‍ക്ക് രണ്ട് വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ട് എണ്ണലും വളരെ ലളിതമാക്കാന്‍ സോഫ്റ്റ് വെയര്‍ സഹായിക്കും.

Latest