Connect with us

Malappuram

സ്വാശ്രയ മെഡി. കോളജ് മെറിറ്റ് സീറ്റ് സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധം

Published

|

Last Updated

അരീക്കോട്: ഈ വര്‍ഷത്തെ കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്ന്, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം പ്രതീക്ഷിക്കുന്നവരുടെ കാത്തിരിപ്പ് നീളുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ കാര്യത്തില്‍ നിരുത്തരവാദിത്വപരമായാണ് പെരുമാറുന്നഅതെന്ന് റാങ്ക് ലിസ്റ്റിലുള്ളവരുടെ രക്ഷാകര്‍തൃ യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പദവി നേടി എന്ന പേരില്‍ മെറിറ്റ് ബാധകമല്ലാത്ത കോളജുകള്‍ ലക്ഷങ്ങള്‍ വാങ്ങി പ്രവേശനം നടത്തുകയും ചെയ്യുന്നു. രണ്ടും മൂന്നും തവണകളിലായി സാധ്യതാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക്, ഡിഗ്രി പ്രവേശന സമയം കൂടി കഴിഞ്ഞതോടെ തുടര്‍വിദ്യാഭ്യസ അവസരം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന കഴിഞ്ഞിട്ടില്ലാത്ത കോളജുകളില്‍ ഈ പ്രക്രിയ എത്രയും വേഗം നടത്തിക്കാനും അധികൃത സമ്മര്‍ദ്ദങ്ങളില്ല.
പരിശോധന ആവശ്യമില്ലാത്ത കോളജുകളുമായി ഫീസ് നിരക്കില്‍ തീരുമാനമുണ്ടാക്കി ഒപ്പുവെക്കാന്‍ സര്‍ക്കാറും സന്നദ്ധമാവുന്നില്ല. കോളജ് മാനേജ്‌മെന്റുകളുമായി ഉള്ള ഒത്തുകളിയായി ബോധപൂര്‍വ്വമുള്ള ഈ മൗനം വ്യാഖ്യാനിക്കപ്പെടുകഴിഞ്ഞു എന്ന് യോഗം വിലയിരുത്തി. ജോളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി പി ഹസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ വി കെ, സി സലീം, നൂര്‍ജഹാന്‍ പി, അല്‍മോയ റസാഖ് സംസാരിച്ചു.

Latest