Connect with us

National

മമതയുടെ ബി ജെ പി വിരുദ്ധ പാര്‍ട്ടി യോഗം: കോണ്‍ഗ്രസിന് ക്ഷണമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ “ബി ജെ പി വിരുദ്ധ” രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേരും. എന്‍ സി പി ചെയര്‍മാര്‍ ശരദ് യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പങ്കെടുക്കും. കോണ്‍ഗ്രസിന് ക്ഷണമില്ല. നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുട പ്രതിനിധികളും പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാളും ചര്‍ച്ചയില്‍ പങ്കെടുക്കും.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് സല്‍ക്കാരത്തിന്റെ മുഖ്യ സംഘാടക. ബിഹാറിലെ തെരഞ്ഞെടുപ്പില്‍ ജെ ഡി യു, ആര്‍ ജെ ഡി സഖ്യത്തിന്റെ പങ്കാളികള്‍ കൂടിയായ കോണ്‍ഗ്രസിനെ യോഗത്തിലേക്ക് മമത ക്ഷണിച്ചിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ബിഹാറില്‍ മത്സരിക്കുന്നില്‌ളെങ്കിലും ബി ജെ പി വിരുദ്ധ യോഗത്തിലൂടെ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ കൂടിയാണ് മമതയുടെ പുതിയ നീക്കം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ എ എ പിയും ബിഹാറില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്‌ളെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Latest