Connect with us

Kozhikode

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഇരമ്പി

Published

|

Last Updated

കോഴിക്കോട്: കേന്ദ്ര-കരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി എം രാജ്യവ്യാപകമായി നടത്തുന്ന ജനകീയ പ്രതിരോധ സമരത്തില്‍ കോഴിക്കോട്ടും ആയിരങ്ങള്‍ അണിചേര്‍ന്നു. മാഹിക്കു സമീപത്തെ പൂഴിത്തലമുതല്‍ ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിവരെയായിരുന്നു കോഴിക്കോട്ടെ സമരം. വാഹനഗതാഗതം തടസ്സപ്പെടുത്താതെ റോഡിന് ഒരു വശത്തുമാത്രമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ കണ്ണികളായപ്പോള്‍ സി പി എം സമര ചരിത്രത്തിലെ വേറിട്ട അധ്യായമായി ഇത് മാറി.
കോഴിക്കോട് സി പി എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം സമരം ഉദ്ഘാടനം ചെയ്തു. പൊതുമുതല്‍ വിറ്റുതുലക്കുകയും തൊഴിലാളികളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേന്ദ്രം “ഭരിക്കുന്നതെന്ന് എളമരം പറഞ്ഞു. കഴിഞ്ഞ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തുടങ്ങിയ ജനവിരുദ്ധനയങ്ങളുടെയും കേര്‍പറേറ്റ് വത്കരണത്തിന്റേയും തുടര്‍ച്ചയാണ് മോദിയുടേയും ഭരണം. വികസനത്തിന്റെ പേരില്‍ രാജ്യം വിറ്റുതുലക്കുകയല്ലാതെ ജനോപകാരപ്രദമായി ഒന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്നും എളമരം പറഞ്ഞു.
സംസ്ഥാനത്ത് യു ഡി എഫ് കൊട്ടിഘോഷിക്കുന്ന വികസനപ്രവൃത്തികളെല്ലാം എല്‍ ഡി എഫ് തുടങ്ങിവെച്ചതാണ്. അഴിമതിയും പെണ്‍വാണിഭവും സ്വജനപക്ഷപാതവുമല്ലാതെ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞ നാലുവര്‍ഷത്തിനിടേ ഒന്നും അവകാശപ്പെടാനില്ലെന്നും എളമരം കൂട്ടിച്ചേര്‍ത്തു. സി പി എം ജില്ലാസെക്രട്ടറി പി മോഹനന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ പ്രൊഫ. എ കെ പ്രേജം, എ പ്രദീപ്കുമാര്‍ എം എല്‍ എ, കെ സി മുഹമ്മദ് റിയാസ് തുടങ്ങി സി പി എം നേതാക്കളും സാമൂഹിക-സാംസ്‌കാരിക-കലാരംഗത്തുള്ളവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest