നൈജീരിയയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു; 47 പേര്‍ കൊല്ലപ്പെട്ടു

Posted on: August 12, 2015 8:50 am | Last updated: August 12, 2015 at 3:24 pm
SHARE

bomb blast
അബൂജ: നോര്‍ത്ത് ഈസ്റ്റ് നൈജീരിയയിലെ ബോര്‍ണോയില്‍ വനിതാ ചോവേര്‍ പൊട്ടിത്തെറിച്ച് 47 പേര്‍ കൊലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം 1.30നാണ് സ്‌ഫോടനമുണ്ടായത്. മുമ്പ് നിരവധി തവണ സ്‌ഫോടനമുണ്ടായ സ്ഥലമാണ് ഇത്. കഴിഞ്ഞ മാസം ബോക്കോഹറാം തീവ്രവാദികള്‍ ഇവിടെ നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ശരീരത്തില്‍ ഘടിപ്പിച്ച ബോംബുമായി എത്തിയ വനിതാ ചാവേര്‍ ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ബോക്കോങരാമിനെതിരെ ആഫ്രിക്കന്‍ യൂണിയന്റെ സഹകരണത്തോടെ രൂപീകരിച്ച മള്‍ട്ടി നാഷനല്‍ ടാസ്‌ക്ക് ഫേഴ്‌സ് കനത്ത സുരക്ഷ സൃഷ്ടിച്ചു എന്ന് അവകാശപ്പെട്ടിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനമുണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here