ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്

Posted on: August 12, 2015 9:16 am | Last updated: August 12, 2015 at 3:24 pm
SHARE

vigilance

കൊല്ലം: നിരാവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആര്യങ്കാവ് ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ചിരുന്ന 10,000 രൂപ പിടിച്ചെടുത്തു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വാഹന, എക്‌സൈസ് വില്‍പന നികുതി ചെക്ക്‌പോസ്റ്റുകളിലാണ് പരിശോധന നടന്നത്. അര്‍ധരാത്രി 12 മണിയോടെ തുടങ്ങിയ റെയ്ഡ് രാവിലെ ഏഴ് മണിവരെ തുടര്‍ന്നു. ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു റെയ്ഡ്. നികുതി അടക്കാത്ത വാഹനങ്ങള്‍ കടത്തിവിടുന്നു, ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികളാണ് ആര്യങ്കാവ് ചെക്ക്‌പോസ്റ്റിനെക്കുറിച്ച് ഉയര്‍ന്നത്.