അവയവങ്ങള്‍ ദാനം ചെയ്ത് ബിരുദവിദ്യാര്‍ഥി പ്രണവ് ചരിത്രത്തിലേക്ക്

Posted on: August 12, 2015 6:00 am | Last updated: August 11, 2015 at 11:41 pm
SHARE

കൊച്ചി: ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ രോഗിക്ക്ദാനം ചെയ്ത് ബിരുദ വിദ്യാര്‍ഥി പ്രണവ് ചരിത്രത്തിലേക്ക്. അന്യസംസ്ഥാനത്തേക്ക് ഇതാദ്യമായാണ് അവയവദാനം നടത്തുന്നത്. കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി നടത്തുന്ന അവയവദാനത്തിന് കേരളത്തില്‍ ഹൃദയം മാറ്റിവക്കലിന് അര്‍ഹരായ രോഗികള്‍ ഇല്ലാത്തതിനാലാണ ്തമിഴ്‌നാട് നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടത്. കായംകുളം കണ്ണംപള്ളില്‍ഭാഗം കൂട്ടോളില്‍വീട്ടില്‍ ഹരിലാലിന്റെയും ബിന്ദുവിന്റെയും മകനാണ് മരിച്ച പ്രണവ്.
പ്രണവിന്റെ കരള്‍, വൃക്ക, ചെറുകുടല്‍, കണ്ണ് കേരളത്തിലെവിവിധ ആശുപത്രികളില്‍ചികിത്സയിലുള്ളവര്‍ക്ക ്ദാനം ചെയ്തു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ചികിത്സയിലിരുന്ന 39 കാരനായ കാസര്‍കോട് സ്വദേശിക്ക് കരളും ആലപ്പുഴ സ്വദേശി 54 കാരന് ഒരു വൃക്കയും മാറ്റിവച്ചു. മറ്റൊരുവൃക്ക കോഴിക്കോട്‌മെഡിക്കല്‍ കോളജിലെ രോഗിക്കും, ചെറുകുടല്‍ അമൃത ആശുപത്രിയിലെ രോഗിക്കും നല്‍കി. നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ആശുപത്രി നേത്രബേങ്കില്‍സൂക്ഷിച്ചു.
ലേക്ക്‌ഷോര്‍ ആശുപത്രിയിലെമള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ്ജി തോമസ്, അത്യാഹിത ചികിത്സാവിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദധ സംഘമാണ് അവയമെടുക്കല്‍, മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് മേല്‍നോട്ടംവഹിച്ചത്. രാവിലെ എട്ടുമണിയോടെ അവയമെടുക്കല്‍ ശസ്ത്രക്രിയ തുടങ്ങി. എട്ടരയോടെ ചെന്നൈ ഫോര്‍ട്ടിസ്മലര്‍ ആശുപത്രിയില്‍ നിന്ന് ഡയറക്ടറും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. കെ ആര്‍ ബാലകൃഷ്ണന്‍, ചീഫ് അനസ്തറ്റിസ്റ്റ് ഡോ. സുരേഷ്‌റാവു എന്നവരുടെ നേതൃത്വത്തില്‍ 12 അംഗ ടീം എത്തി. 12 മണിക്ക് ഹൃദയവും ശ്വാസകോശവുമായി സംഘം നെടുമ്പാശേരിവഴി മെഡിഎയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍എത്തിച്ചു.
കഴിഞ്ഞ ഒന്‍പതിന് മുതുകുളത്ത് ബൈക്കപകടത്തിലാണ് പ്രണവിന് തലക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അതീവഗുരുതരാവസ്ഥയിലായതിനാല്‍ രാത്രിയോടെ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍എത്തിച്ച ഉടന്‍ മരിച്ചു. തുടര്‍ന്ന് അവയവദാനത്തിന് പിതാവ് ഹരിലാല്‍ സന്നദ്ധത അറിയിച്ചു. തുടര്‍ന്ന്‌കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിംഗ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവയവദാനത്തിനുള്ള ക്രമീകരണം നടത്തി.
പ്രണവിന്റെ ഏക സഹോദരി ദൃശ്യ കായംകുളം സെന്റ്‌മേരീസ് സ്‌ക്കൂള്‍ എട്ടാം ക്ലാസ്‌വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ്‌വീട്ടുവളപ്പില്‍ നടത്തും.