Connect with us

Kozhikode

എസ് എസ് എഫ് മതവിദ്യാഭ്യാസ കാമ്പയിന്‍ സെമിനാര്‍ 13ന്

Published

|

Last Updated

കോഴിക്കോട്: വിദ്യയുടെ വിളക്കത്തിരിക്കാം പ്രമേയത്തില്‍ എസ് എസ് എഫ് മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ വൈകീട്ട് മൂന്ന് മണിക്ക് മലപ്പുറം ഗ്രെയ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് പ്രസിഡന്റ് എന്‍.വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിക്കും. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പി.എ മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിക്കും.
ജാമിഅ: മര്‍കസ്, ജാമിഅ: സഅദിയ്യ, ജാമിഅ: ഇഹ്‌യാഉസുന്ന:, ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ: എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ഒന്ന്, രണ്ട് റാങ്കിനര്‍ഹരായവരെയും ജര്‍മന്‍ സര്‍ക്കാറിന്റെ ഫെല്ലോഷിപ്പ് നേടിയ ഇ.വി സ്വാലിഹ് നൂറാനിയെയും ചടങ്ങില്‍ അനുമോദിക്കും.