Connect with us

Kerala

ഐജി ടി ജെ ജോസ് കോപ്പിയടിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി

Published

|

Last Updated

തൃശൂര്‍: ഐജി ടി ജെ ജോസ് കോപ്പിയടിച്ചെന്ന് എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. തുണ്ട് കടലാസ് കണ്ടെത്തിയെങ്കിലും അത് കൈമാറാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രോ വിസി ഡോ. ഷീനാ ഷുക്കൂറിന് കൈമാറി. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഐജിക്കെതിരായ നടപടി ചര്‍ച്ച ചെയ്യും. ഐജിയോട് വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി പ്രഖ്യാപിക്കുക.സിന്‍ഡിക്കേറ്റ് അംഗം അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായ ഉപസമിതിയാണ് ഐജി ജോസിന്റെ കോപ്പിയടിയെക്കുറിച്ച് അന്വേഷിച്ചത്. കഴിഞ്ഞയാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന ഉപസമിതി റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കാന്‍ അബ്ദുള്‍ ലത്തിഫിനെ ചുമതലപ്പെടുത്തിയിരുന്നു.
ഐജിക്കൊപ്പം പരീക്ഷയെഴുതിയ അഞ്ച് ജുഡീഷ്യല്‍ ഓഫീസറുമാര്‍ ഐജിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഐജി പരീക്ഷയെഴുതിയത് കണ്ടില്ലെങ്കിലും ഹാളില്‍ അസ്വാഭാവികമായ ചില സംഭവങ്ങള്‍ നടന്നതായി ഇവര്‍ മൊഴി നല്‍കി. സാഹചര്യത്തെളിവുകളും ഐജിയുടെ മുഖഭാവവും വെച്ചു നോക്കുമ്പോള്‍ കോപ്പിയടിക്കാനുളള ശ്രമത്തിനിടെ പിടിക്കപ്പെട്ടതായിരിക്കാം എന്നും ജുഡീഷ്യല്‍ ഓഫീസറുമാര്‍ മൊഴി നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest